എസ്‌പെരന്‍സ മാനേജ്‌മെന്റ് മീറ്റ് 26ന്

എസ്‌പെരന്‍സ മാനേജ്‌മെന്റ് മീറ്റ് 26ന്

കോഴിക്കോട്: കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തില്‍ 26ന് എസ്‌പെരന്‍സ എന്ന നാമധേയത്തില്‍ നാഷണല്‍ ലെവല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുമെന്ന് കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ: എന്‍.കെ ഷംല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നും വിവിധ കോളജുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മീറ്റില്‍ പങ്കെടുക്കും. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബിസിനസ് ക്വിസ്, മെഹന്ദി ഡിസൈന്‍, സ്‌പോര്‍ട്ട് ഫോട്ടോഗ്രഫി, സ്‌പോട്ട് ഡാന്‍സ്, ട്രഷര്‍ ഹണ്ട്, ഗോള്‍ ഷൂട്ട്, ഫിറ്റ്‌നസ് ഗെയിം, മ്യൂസിക്കല്‍ നൈറ്റും പരിപാടിയുടെ ഭാഗമായി നടക്കും. യു.ജി, പി.ജി വിദ്യാര്‍ഥിക്കാണ് പങ്കെടുക്കാന്‍ അവസരം ലഭ്യമാവുന്നത്.
രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ: കെ. മൊയ്തു അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരീഷ്.എച്ച്.ജി, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.കെ ആഷിറും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *