കോഴിക്കോട്: ജെ.സി.ബി അഞ്ചാം സാഹിത്യപുരസ്‌കാരം -2022ന് സമ്മാനര്‍ഹമായേക്കാവുന്ന അഞ്ചുകൃതികളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളി നോവലിസ്റ്റ് ഷീലാ ടോമിയുടെ നോവല്‍ വല്ലിയും ഇടം നേടി. മലയാളി നോവലിസ്റ്റ് ഷീല ടോമിയുടെ വല്ലി, വിവര്‍ത്തനം ചെയ്തതടക്കം അഞ്ചു കൃതികളാണ് ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ച 2022 ലെ ചുരുക്കപട്ടികയില്‍ ഇനി പറയുന്ന കൃതികളാണ് ഉള്‍പ്പെടുന്നത്. ഷീല ടോമിയുടെ വല്ലി മലയാളത്തില്‍ നിന്ന് ജയശ്രീ കളത്തില്‍ ആണ് വിവര്‍ത്തനം ചെയ്തത്. (ഹാര്‍പ്പര്‍ പെര്‍നിയല്‍, 2022).
മനോരഞ്ജന്‍ ബ്യാപാരിയുടെ – ഇമാന്‍, ഖാലിദ് ജാവേദിന്റെ പാരഡൈസ് ഓഫ് ഫുഡ്, ചുഡന്‍ കബിമോയുടെ സോംഗ് ഓഫ് ദി സോയില്‍, ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് എന്നിവയാണ് മറ്റുള്ളവ. മലയാളം, ബംഗ്‌ള, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളാണ് ഇതില്‍ ഇടംപിടിച്ചത്. പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ.എസ് പനീര്‍സെല്‍വന്‍ ആണ് ജൂറിയുടെ അധ്യക്ഷന്‍. അമിതാഭ് ബാഗ്ചി, രഖീ ബലറാം, ഡോ. ജെ. ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരാണ് ജൂറി പാനലില്‍ ഉള്‍പ്പെട്ടിരുന്നത്. ഇന്ത്യന്‍ സാഹിത്യകാരന്മാരില്‍ നിന്നുള്ള വിശിഷ്ടമായ ഒരു നോവലിന് ആണ് വര്‍ഷംതോറും ജെ.സി.ബി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച് കൃതികളില്‍ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന ജെ.സി.ബി പുരസ്‌കാരം നവംബര്‍ 19ന് അന്തിമമായി പ്രഖ്യാപിക്കുന്നതാണ്.