ജില്ലയില്‍ കൃഷിയില്‍ വളപ്രയോഗം ഡ്രോണുകള്‍ വഴി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

ജില്ലയില്‍ കൃഷിയില്‍ വളപ്രയോഗം ഡ്രോണുകള്‍ വഴി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: ജില്ലയില്‍ കൃഷിയിടങ്ങളില്‍ വളമിടാന്‍ കാര്‍ഷിക ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങി. ആധുനിക യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക വിളകളില്‍ വാണിജ്യവല്‍ക്കരണത്തിനും കൃത്യത കൈവരിക്കുന്നതിനും കൃഷിച്ച ചെലവ് കുറച്ചു കൊണ്ടുവരുന്നതിനും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാവൂര്‍ പാടശേഖരങ്ങളില്‍ നടന്നു. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കാനിസേഷന്‍ പദ്ധതി പ്രകാരമാണ് പാടശേഖരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 40% മുതല്‍ 50 വരെ സബ്‌സിഡിയിലും പാടശേഖരങ്ങള്‍, എഫ്.പി.ഒകള്‍ തുടങ്ങിയ കര്‍ഷക ഗ്രുപ്പുകള്‍ക്ക് 75 ശതമാനം വരെയും സബ്‌സിഡി ലഭ്യമാക്കുന്നു. പദ്ധതിയുടെ പ്രചരണാര്‍ഥം ജില്ലകള്‍ തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനമാണ് മാവൂര്‍ പാടശേഖരത്തില്‍ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *