‘ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ലേവ്’ മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം കുടുംബശ്രീക്ക്

‘ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ലേവ്’ മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം കുടുംബശ്രീക്ക്

തിരുവനന്തപുരം: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഗുജറാത്തിലെ രാജ്‌കോട്ടില്‍ സംഘടിപ്പിച്ച ‘ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ലേവിന്റെ’ പ്രദര്‍ശന വിഭാഗത്തില്‍ ഏറ്റവും മികച്ച സ്റ്റാള്‍ ഒരുക്കിയതിനുള്ള അവാര്‍ഡ് കുടുംബശ്രീക്ക്. കേന്ദ്ര മന്ത്രാലയം, വിവിധ സംസ്ഥാനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബില്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച 152 സ്റ്റാളുകളില്‍ നിന്നാണ് കുടുംബശ്രീയുടെ സ്റ്റാള്‍ ഒന്നാമതെത്തിയത്. പി.എം.എ.വൈ പദ്ധതിയും വിവിധ വകുപ്പുകളിലെ പദ്ധതികളുമായുള്ള സംയോജന മാതൃക, മികച്ച സാമൂഹ്യധിഷ്ഠിത പദ്ധതി നിര്‍വഹണം, കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ മുഖേനയുള്ള ഭവന നിര്‍മാണം എന്നീ ആശയങ്ങള്‍ അടിസ്ഥാനമാക്കി പ്രദര്‍ശന സ്റ്റാള്‍ സജ്ജീകരിച്ചതാണ് പുരസ്‌കാര ലബ്ധിക്കു വഴിയൊരുക്കിയത്. കുടുംബശ്രീക്കു വേണ്ടി കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോറില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍.എസ് എന്നിവര്‍ സംയുക്തമായി പുരസ്‌കാരം സ്വീകരിച്ചു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കുല്‍ദീപ് നാരായണന്‍ ഐ.എ.എസ് ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ക്ലേവില്‍ ‘പി.എം.എ.വൈ (അര്‍ബന്‍) അവാര്‍ഡ് 2021ന്റെ ഭാഗമായി കുടുംബശ്രീക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ കൂടി ലഭിച്ചിരുന്നു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (പി.എം.എ.വൈ)മാരായ റോഷ്‌നി പിള്ള, ഭാവന.എം എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *