തിരുവനന്തപുരം: ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷിച്ച 600 പേരുടെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇവര്‍ക്കായുള്ള അഭിമുഖം നവംബര്‍ രണ്ടു മുതല്‍ 11 വരെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കും.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അവരവരുടെ ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ ഇ-മെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ നോര്‍ക്ക-റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോര്‍ക്കയും ജര്‍മന്‍ ഏജന്‍സികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ ഏകദിന അവബോധ പരിപാടി 25ന് രണ്ട് മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ജര്‍മനിയിലെ തൊഴില്‍ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള വിസ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം ജര്‍മന്‍ അധികൃതരില്‍ നിന്നുതന്നെ ചോദിച്ചറിയാനുള്ള അവസരം ഈ പരിപാടിയില്‍ നിന്ന് ലഭിക്കും.
ജര്‍മന്‍ ഭാഷയില്‍ ബി1,ബി2 ലെവല്‍ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്റര്‍വ്യൂകള്‍ നടത്തുന്നതിന് ജര്‍മന്‍ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ജര്‍മന്‍ ഭാഷയില്‍ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍(സ്പീക്കിങ്, ലിസണിങ്, റീഡിങ്, റൈറ്റിങ് എന്നീ നാല് മൊഡ്യൂളുകളും പാസായവര്‍ മാത്രം) [email protected] എന്ന ഇമെയിലില്‍ അവരുടെ CV, ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു.