ഇന്ത്യന്‍ പ്രൊസ്‌ത്തോടൊന്ററിക്‌സ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം

ഇന്ത്യന്‍ പ്രൊസ്‌ത്തോടൊന്ററിക്‌സ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം

മാഹി: ഇന്ത്യന്‍ പ്രൊസ്‌ത്തോടൊന്ററിക്‌സ് സൊസൈറ്റിയുടെ അമ്പതാം വര്‍ഷം ഗോള്‍ഡന്‍ ജൂബിലി യായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐ.പി.എസ് കേരള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ മാഹി ഡെന്റല്‍ കോളേജില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രാസ്‌തോ റാലി, വ്യക്ഷതൈ നടല്‍, ഗുരുവന്ദനം എന്നീ പരിപാടികള്‍ നടന്നു. കോളേജ് ചെയര്‍മാന്‍ കെ.പി രമേഷ് കുമാര്‍ കാമ്പസില്‍ വ്യക്ഷത്തൈ നട്ടു. തുടര്‍ന്ന് അദ്ദേഹം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ആഞ്ജനേയ, സെഞ്ച്വറി, കണ്ണൂര്‍ ദന്തല്‍ കോളേജ്, പരിയാരം ദന്തല്‍ കോളേജ്, കെ.എം.സി.ടി, ജി.ഡി.സി കാലിക്കറ്റ് എന്നീ കോളേജുകളില്‍ നിന്നായി പി.ജി ഡോക്ടര്‍മാരും സ്റ്റാഫും പരിപാടിയില്‍ പങ്കെടുത്തു. മുന്‍ കോട്ടയം ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന് ‘ഗുരു വന്ദനം പരിപാടി നടന്നു. പ്രിന്‍സിപ്പാള്‍ ഡോ. അനില്‍ മേലത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സി.ഇ.ഒ നിത രമേഷ്, ഐ.പി.എസ് കേരള പ്രസിഡന്റ് ഡോക്ടര്‍ കെ.പി ചെറിയാന്‍, സെക്രട്ടറി രൂപേഷ് പി.എല്‍ എച്ച്.ഒ.ഡി ഡോക്ടര്‍ പ്രസാദ് അരവിന്ദ് എന്നിവര്‍ സംബസിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *