ജെ.ഡി.യു-ആര്‍.ജെ.ഡി ലയന സമ്മേളനം 23ന്

ജെ.ഡി.യു-ആര്‍.ജെ.ഡി ലയന സമ്മേളനം 23ന്

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് സ്വീകരിച്ച ചാഞ്ചാട്ട നിലപാട് വിശ്വാസ്യത കളഞ്ഞ് കുളിച്ചിരിക്കുകയാണെന്നും മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച ജെ.ഡി.യു ബി.ജെ.പി പാളയത്തിലേക്ക് മാറുകയുണ്ടായി. ഈ ചാഞ്ചാട്ടവും നിലപാടും പാര്‍ട്ടിയെ പൊതുജനങ്ങളുടെ മുമ്പില്‍ പരിഹാസ്യമാക്കിയിരിക്കുകയാണ്. ഇത്തരം നിലപാടില്‍ പ്രതിഷേധിച്ച് ജെ.ഡി.യു കോഴിക്കോട് മുന്‍ ജില്ലാകമ്മിറ്റിയിലെ നേതാക്കളും പ്രവര്‍ത്തകരും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി) ചേര്‍ന്ന് പ്രവര്‍ത്തിക്കും. 23ന് ഉച്ചക്ക് രണ്ട് മണിക്ക് ചിന്താവളപ്പിലുള്ള ശിക്ഷക് സദനില്‍ ലയന സമ്മേളനത്തില്‍ (ആര്‍.ജെ.ഡി) സെക്രട്ടറി ജനറല്‍ ഡോ. ജോര്‍ജ് ജോസഫ്, സംസ്ഥാന നേതാക്കളായ ചോലക്കര മുഹമ്മദ് മാസ്റ്റര്‍, കിസാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി, ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, യുവരാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ എം.പി യൂസഫ് അലി മടവൂര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെ.ഡി.യു മുന്‍ ജില്ലാപ്രസിഡന്റ് വിജയന്‍ താന്നാളില്‍, ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റര്‍, കിസാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി, സംസ്ഥാന സെക്രട്ടറി ജനറല്‍ സുരേഷ് കെ. നായര്‍ കണ്ണൂര്‍, ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, യുവരാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി എം.പി യൂസഫ് അലി, ജില്ലാ ട്രഷറര്‍ രാജേഷ് കുണ്ടായിതോട്, യുവരാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് സി.വി നാസര്‍ വൈദ്യരങ്ങാടി പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *