എന്‍.ഐ.പി.എം എക്‌സലന്‍സ് അവാര്‍ഡ് നേടിയ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സി.ഇ.ഒ ഡോ. ജി.സി ഗോപാലപിള്ളയ്ക്ക് ആദരം

എന്‍.ഐ.പി.എം എക്‌സലന്‍സ് അവാര്‍ഡ് നേടിയ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സി.ഇ.ഒ ഡോ. ജി.സി ഗോപാലപിള്ളയ്ക്ക് ആദരം

കോട്ടയ്ക്കല്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന്റെ (എന്‍.ഐ.പി.എം) എക്‌സലന്‍സ് അവാര്‍ഡ് നേടിയ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സി.ഇ.ഒ ഡോ. ജി.സി ഗോപാലപിള്ളയ്ക്ക് ആദരം. ആര്യവൈദ്യശാല എക്‌സിക്യൂട്ടീവ് ക്ലബിന്റെ വാര്‍ഷികയോഗത്തില്‍വെച്ച് മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം വാരിയര്‍ ഡോ. ഗോപാലപിള്ളയെ ആദരിച്ചു.

നേരത്തെ തിരുവനന്തപുരത്തുവെച്ചു നടന്ന റീജണല്‍ കോണ്‍ഫറന്‍സില്‍വെച്ച് അദ്ദേഹം എന്‍.ഐ.പി.എം എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന മാനേജ്‌മെന്റ് വിദഗ്ധനാണ് ഡോ. ഗോപാലപിള്ള. എഫ്.എ.സി.ടിയുടെ സി.എം.ഡി, കേരളാ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (KINFRA) സ്ഥാപക എം.ഡി, കെല്‍ട്രോണ്‍ ചെയര്‍മാന്‍, ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *