ഐ.ടി വകുപ്പ് ക്രമക്കേട് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം – ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി

കൊച്ചി : അഴിമതി ആരോപണങ്ങൾക്കും കള്ളക്കടത്തു ബന്ധത്തിനും സംശയിക്കപ്പെടുന്ന കേരളത്തിലെ ഐ ടി വകുപ്പുമായി ബന്ധപെട്ട എല്ലാ ഇടപാടുകളെയും കുറിച്ച് ഹൈക്കോടതി  സിറ്റിംഗ് ജഡ്ജിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അവശ്യപെട്ടു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണ്. നയതന്ത്ര പ്രാധാന്യമുള്ള സ്ഥാനങ്ങൾ പോലും കള്ളക്കടത്തിന് ദുരുപയോഗം ചെയ്യുക വഴി രാജ്യത്തിന്റെ അന്തസ്സിന് തന്നെ അപമാനം വരുത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ക്രമക്കേടുകളെക്കുറിച്ച് സിറ്റിഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിച്ച് മുഖ്യമന്ത്രി അഗ്‌നിശുദ്ധി വരുത്താൻ തയ്യാറാവണം. ഓൺലൈൻ ആയി നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. കായിക്കര ബാബു, മനോജ് ടി സാരംഗ്, ടോമി മാത്യു, എൻ റാം, സി പി ജോൺ, കെ ശശികുമാർ, പി അലക്സാണ്ടർ, ബഷീർ കാട്ടുകുളം, ജോൺ പെരുവന്തനം, അഡ്വ എൻ എം വർഗീസ്, സാജിദ്ഖാൻപനവേലിൽ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *