‘കേടായ ബള്‍ബ് തരൂ, പുതിയത് തരാം’ പദ്ധതിക്ക് തുടക്കം

‘കേടായ ബള്‍ബ് തരൂ, പുതിയത് തരാം’ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: പ്രവര്‍ത്തനരഹിതമായ എല്‍.ഇ.ഡി ബള്‍ബുകള്‍ ഇനി മുതല്‍ വലിച്ചെറിയേണ്ടതില്ല, പകരം വടകര ജൂബിലി ടാങ്കിനടുത്ത നഗരസഭയുടെ ഗ്രീന്‍ ടെക്നോളജി സെന്ററില്‍ എത്തിച്ചാല്‍ ബള്‍ബ് വീണ്ടും പ്രകാശിപ്പിക്കാം. പ്രവര്‍ത്തനരഹിതമായ എല്‍.ഇ.ഡി ബള്‍ബുകള്‍ റിപ്പയര്‍ ചെയ്തു നല്‍കുന്ന ‘കേടായ ബള്‍ബ് തരൂ, പുതിയത് തരാം’ എന്ന പുത്തന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി.

ബള്‍ബിനകത്തെ മോഡ്യൂളോ ഡ്രൈവറോ കേടായിട്ടില്ലെങ്കില്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കും. പ്രവര്‍ത്തനരഹിതമായ ബള്‍ബാണെങ്കില്‍ 20 രൂപക്ക് അവ നന്നാക്കി തിരികെ നല്‍കുന്നതാണ് പദ്ധതി. ഇത്തരം ബള്‍ബുകള്‍ക്ക് രണ്ടുവര്‍ഷത്തെ ഗ്യാരണ്ടിയും ഗ്രീന്‍ ടെക്നോളജിയിലെ ഊര്‍ജ ക്ലിനിക് നല്‍കുന്നു. എല്‍.ഇ.ഡി ട്യൂബ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയും ഇവിടെ റിപ്പയര്‍ ചെയ്യും.

വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഇ -വേസ്റ്റ് പുനരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ഹരിയാലിയുടെ ഒന്‍പത് സംരംഭങ്ങളില്‍ ഒന്നാണ് റിപ്പയര്‍ ഷോപ്പ്. ഹരിത കര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനായി 40 ടെലിവിഷനുകള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കിയിരുന്നു. റിപ്പയറിങ് കൂടാതെ പുതിയ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം ഗ്യാരന്റി ഉള്ള ഒന്‍പത് വാട്ടിന്റെ ഒരു ബള്‍ബിന് 60 രൂപ മാത്രമേ ഇവിടെ വിലയുള്ളൂ. ഈ മേഖലയില്‍ വിദഗ്ധനായ എം.പി.സി നമ്പ്യാര്‍, കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനീയറും ഹരിയാലി കോ-ഓര്‍ഡിനേറ്ററുമായ മണലില്‍ മോഹനന്‍, സന്നദ്ധ പ്രവര്‍ത്തകരായ കെ.വിജയന്‍ മാസ്റ്റര്‍ കെ. രാധന്‍ മാസ്റ്റര്‍ എന്നിവരാണ് റിപ്പയറിങ്ങിന് നേതൃത്വം നല്‍കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *