തലശ്ശേരി നോര്‍ത്ത് ഉപജില്ല ശാസ്‌ത്രോത്സവം

തലശ്ശേരി നോര്‍ത്ത് ഉപജില്ല ശാസ്‌ത്രോത്സവം

തലശ്ശേരി: തലശ്ശേരി നോര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് വടക്കുമ്പാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ ഉദ്ഘാടനം ചെയ്തു. കെ.ഷാജി അധ്യക്ഷത വഹിച്ചു.തലശ്ശേരി നോര്‍ത്ത് എ.ഇ.ഒ വി.ഗീത, പ്രിന്‍സിപ്പാള്‍ ടി.ഒ ശശിധരന്‍, ബി.പി.സി.ബി.ആര്‍. സി സി. ജലചന്ദ്രന്‍ , ബാബു എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു. വര്‍ക്ക് എക്‌സ്പീരീയന്‍സില്‍ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ 72 വിദ്യാലയങ്ങളില്‍ നിന്നായി 1500 ഓളം വിദ്യാര്‍ഥികള്‍ മല്‍സരത്തില്‍ പങ്കാളികളായി. ശാസ്‌ത്രോത്സവം നാളെ സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *