തലശ്ശേരി സബ് കലക്ടറായി സന്ദിപ് കുമാര്‍ ചുമതലയേറ്റു

തലശ്ശേരി സബ് കലക്ടറായി സന്ദിപ് കുമാര്‍ ചുമതലയേറ്റു

തലശ്ശേരി; തലശ്ശേരിയില്‍ പുതിയ സബ് കലക്ടറായി സന്ദിപ് കുമാര്‍ ഐ.എ.എസ് ചുമതലയേറ്റു. ബീഹാര്‍ ഭഗല്‍പൂര്‍ ജില്ലയിലെ ധ്രുബ്ഗഞ്ച് സ്വദേശിയാണ്. പിതാവ് നവല്‍ കിശോര്‍ കുമാര്‍, മാതാവ് വീണ കുമാരി. ഒറിസ്സ റൂര്‍ഖല എന്‍.ഐ.ടി.യില്‍ നിന്ന് സെറാമിക് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയതിന് ശേഷമാണ് ഐ.എ.എസിന് ചേര്‍ന്നത്. 2020 ബാച്ചിലെ ഐ.എ.എസുകാരനാണ്. സിവില്‍ സര്‍വിസ് പരീക്ഷയില്‍ 435 റാങ്കു ജേതാവാണ് ഇദ്ദേഹം. തലശ്ശേരിയില്‍ സബ് കലക്ടറായിരുന്ന അനുകുമാരി ഐ.എ.എസ് സ്ഥലം മാറിയ ഒഴിവിലാണ് പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന സന്ദിപ് കുമാറിനെ തലശ്ശേരിയില്‍ സബ് കലക്ടറായി നിയമിച്ചത്. ചരിത്ര പട്ടണമായ തലശ്ശേരിയില്‍ സബ് കലക്ടറായി നിയമിതനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചുമതലയേറ്റതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടായി അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *