എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം; സ്വാഗതസംഘം ഓഫിസ് തുറന്നു

എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം; സ്വാഗതസംഘം ഓഫിസ് തുറന്നു

കോഴിക്കോട്: നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ നടക്കുന്ന അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 28,29 കോഴിക്കോട് വച്ച് നടക്കുന്ന എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് കോഴിക്കോട് പ്ലാനറ്റോറിയത്തിന് സമീപം വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുന്നാസര്‍ ചെറുവാടി, കെ.അബ്ദുല്‍ കലാം മാവൂര്‍, ഹാമിദ് അലി സഖാഫി പാലാഴി, അഡ്വ. മുസ്തഫ സഖാഫി, സ്വഫ്വാന്‍ സഖാഫി പൊക്കുന്ന്, കൈരളി അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് കോയ മാത്തോട്ടം, അക്ബര്‍ സ്വാദിഖ്, ഡോ. എം.എസ് മുഹമ്മദ്, അബ്ദുല്‍വാഹിദ് സഖാഫി, അഫ്‌സല്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെക്ടര്‍ ഭാരവാഹികള്‍ രണ്ടു ദിവസങ്ങളിലായി സംബന്ധിക്കുന്ന പ്രതിനിധി സമ്മേളനവും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയുമാണ് നഗരത്തില്‍ സജ്ജീകരിക്കുന്നത്. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പുതിയ സംസ്ഥാന നേതൃത്വം നിലവില്‍ വരും.

 

Share

Leave a Reply

Your email address will not be published. Required fields are marked *