സര്‍ക്കാര്‍ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല: വി.ഡി സതീശന്‍

സര്‍ക്കാര്‍ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍ അധികാരം ഉപയോഗിക്കേണ്ടതെന്നും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കാര്യമില്ലാത്തതാണെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരിയും പറഞ്ഞു. ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഭരണഘടനയില്‍ വ്യക്തമാണെന്നും പി.ഡി.ടി ആചാരി പറഞ്ഞു.

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പി.ആര്‍.ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.

‘ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രമാര്‍ നടത്തിയാല്‍, മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും’ എന്നാണ് ട്വീറ്റ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *