എബോള വ്യാപനം; ഉഗാണ്ടയില്‍ ലോക്ഡൗണ്‍

എബോള വ്യാപനം; ഉഗാണ്ടയില്‍ ലോക്ഡൗണ്‍

കംപാല: രാജ്യത്ത് എബോള വ്യാപനം ഉണ്ടായതിനാല് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനി പറഞ്ഞു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
” സര്‍ക്കാര്‍ ഒറ്റരാത്രി കൊണ്ട് കര്‍ഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

എബോള ബാധിച്ച സെന്‍ട്രല്‍ ഉഗാണ്ടയിലെ മുബെന്‍ഡെ, കസാന്‍ഡ ജില്ലകളില്‍ രോഗം പടരുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് യോവേരി രാ്ജയത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ വ്യക്തമാക്കി. ഈ നടപടികളെല്ലാം വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ്. എല്ലാവരും അധികാരികളുമായി സഹകരിക്കണം. അതിനാല്‍, സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് ഞങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 20ന് എബോള റിപ്പോര്‍ട്ട് ചെയ്ത ശേഷം 19 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *