കോഴിക്കോട്: നഗരത്തില്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഒടുമ്പ്ര എപ്പക്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ ഇന്ററാക്റ്റ് ക്ലബിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം വിതരണം ചെയ്ത് ഭക്ഷ്യദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ സിന്ധു സേതു , ഇന്ററാക്റ്റ് ക്ലബ് അധ്യാപക പ്രതിനിധി ജയശ്രീ രാജീവ് , ക്ലബ് പ്രസിഡന്റ് ഫര്‍ഹാന ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റെയില്‍വേ സ്റ്റേഷന്‍, ലിങ്ക് റോഡ്, ആനിഹാള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്. വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു.