കോഴിക്കോട്: അഹമ്മദാബാദില്‍ വച്ച് നടന്ന നാഷണല്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ പുരുഷ-വനിത ടീമുകള്‍ക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും കേരള സ്റ്റ്റ്റ് വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. 37 വര്‍ഷത്തിന് ശേഷമാണ് കേരള പുരുഷ ടീം ചാമ്പ്യന്മാരാകുന്നത്. പ്രസിഡന്റ് ഒ.രാജഗോപാല്‍, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി പി.ടി അഗസ്റ്റിന്‍, കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എം അബ്ദുറഹിമാന്‍, ഇ. കോയ, കേരള സ്‌റ്റേറ്റ് വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയംഗം കെ.വി ദാമോദരന്‍, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വോളിബോള്‍ പരിശീലകന്‍ ടി.കെ രാഘവന്‍, കെ.കെ ശ്രീധരന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ഹാരാര്‍പ്പണം ചെയ്തു. സ്‌പേര്‍ട്‌സ് കൗണ്‍സിലര്‍ സെക്രട്ടറി എസ്. സുലൈമാന്‍ സ്വാഗതവും ദേശീയ ചാമ്പ്യന്‍ടീം ക്യാപ്റ്റന്മാര്‍ നന്ദിയും പറഞ്ഞു.