‘യു.എ.ബീരാന്‍ സര്‍ഗാത്മകതയുടെ രാഷ്ട്രീയ കാലം’ നവംബര്‍ 11ന് പ്രകാശനം ചെയ്യും

‘യു.എ.ബീരാന്‍ സര്‍ഗാത്മകതയുടെ രാഷ്ട്രീയ കാലം’ നവംബര്‍ 11ന് പ്രകാശനം ചെയ്യും

ഷാര്‍ജ: ‘യു.എ.ബീരാന്‍ സര്‍ഗാത്മകതയുടെ രാഷ്ട്രീയ കാലം’ നവംബര്‍ 11ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നക്ഷത്ര ശോഭയോടെ തിളങ്ങിയ ബീരാന്‍ സാഹിബിന്റെ ജീവിതമാണ് പുസ്തകത്തിലുള്ളത്. എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍, പരിഭാഷകന്‍, പഞ്ചായത്തു പ്രസിഡന്റ് മുതല്‍ മന്ത്രി പദം വരെ അലങ്കരിക്കുകയും ചെയ്ത യു.എ ബീരാന്‍ സാഹിബ് വ്യക്തിമുദ്ര പതിപ്പിച്ച മേഖലകളിലൂടെയെല്ലാം കടന്നുപോകുന്നതിനോടൊപ്പം ബീരാന്‍ സാഹിബിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ തേടിയുളെളാരു യാത്ര കൂടിയാണ് ഈ പുസ്തകം. പത്മശ്രീ ഡോ.പി.കെ.വാരിയരുടെ മുഖക്കുറിപ്പും ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി.യുടെ അവതാരികയും ഉള്‍ക്കൊള്ളുന്ന പുസ്തകം രചിച്ചിരിക്കുന്നത് ബഷീര്‍ രണ്ടത്താണിയാണ്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *