ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം: അവലോകന യോഗം ചേര്‍ന്നു

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം: അവലോകന യോഗം ചേര്‍ന്നു

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം ‘ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലംതല അവലോകന യോഗം മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലൈസന്‍സ് നല്‍കാന്‍ ചുമതലയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംരംഭകര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന വിധത്തില്‍ കെട്ടിട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. സംരംഭക വര്‍ഷ പദ്ധതിയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. 381 സംരംഭങ്ങളാണ് ആരംഭിച്ചത്. 36.12 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 946 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിച്ചു. സംരംഭക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത് കോഴിക്കോട് കോര്‍പറേഷനിലാണ്. 1001 സംരംഭങ്ങളുമായാണ് കോര്‍പറേഷന്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 95 കോടി രൂപ നിക്ഷേപവും 2699 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ദിവാകരന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു.പി അബ്രഹം, ഇ.ഐ മാനേജര്‍ സലീന, എ.ഡി.ഐ.ഒ ജെയിന്‍ സി.ജെ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍പറേഷന്‍ വ്യവസായ വികസന ഓഫിസര്‍ ശ്രീജിത്ത്.എം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *