മയ്യഴിയമ്മയും ദേവാലയവും നാടിന്റെ വികാരം: രമേശ് പറമ്പത്ത് എം.എല്‍.എ

മയ്യഴിയമ്മയും ദേവാലയവും നാടിന്റെ വികാരം: രമേശ് പറമ്പത്ത് എം.എല്‍.എ

മാഹി: ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെ പ്രഭവകേന്ദ്രമാണ് മയ്യഴി പള്ളിയെന്നും മയ്യഴിക്കാരുടെ മാത്രമല്ല ലോകമെങ്ങുമുള്ള വിശ്വാസ സമൂഹത്തിന്റെ അമ്മയാണ് ഇവിടെ കുടികൊള്ളുന്നതെന്നും രമേശ് പറമ്പത്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു. മേരി മാതാ കമ്യൂണിറ്റി ഹാളില്‍ മയ്യഴി പെരുന്നാളിന്റെ ഭാഗമായി നടന്ന സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വികാരി ജനറല്‍ ഡോ. ജന്‍സണ്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മാഹി അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ, പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, സ്വാമി പ്രേമാനന്ദ, സിസ്റ്റര്‍ വിജയ, സിസ്റ്റര്‍ മാഗ്ഡലൈന്‍, അര്‍ജുന്‍ പവിത്രന്‍, ഫാദര്‍ ദിലു റാഫേല്‍ , രാജേഷ് ഡിസില്‍വ സംസാരിച്ചു. ഫാ. വിന്‍സന്റ് പുളിക്കല്‍ സ്വാഗതവും, റോയ് ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *