തലശ്ശേരി: കൊവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്ക് ശേഷം ചെറുകിട വസ്ത്ര വ്യാപാരികള്‍ പൂര്‍വ്വ സ്ഥിതി കൈവരിക്കുന്ന സാഹചര്യത്തില്‍ നേരിട്ട് ഓണ്‍ലൈന്‍ വില്‍പന നടത്തുന്ന ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ടെക്സ്റ്റയില്‍ പര്‍ച്ചേസിന്റെ പേരില്‍ ചെറുകിട വസ്ത്ര വ്യാപാരികളെ പീഡിപ്പിക്കുന്ന ജി.എസ്.ടി അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി അബ്ദുല്‍ ഹമീദ് (ലൂലു സാരീസ്), വര്‍ക്കിങ് പ്രസിഡന്റ് കെ.മനോജ് (ശ്രുതി ടെക്സ്റ്റയില്‍സ്), ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമകൃഷ്ണന്‍ (അനഘ റെഡിമെയ്ഡ്‌സ് ), ജില്ലാ ട്രഷറര്‍ കെ. എം അഷ്റഫ് ( ഗ്രാന്റ് തേജസ് ), വൈസ് പ്രസിഡന്റുമാരായ കെ.പി ചന്ദ്രന്‍, ഇ.ദിനേശന്‍, സി.സി മമ്മു ഹാജി, പി. രാജീവന്‍, ഫിറോസ്, നൗഫല്‍, ജോയന്റ് സെക്രട്ടറിമാരായ സി.ശശി, സാജിദ്, സുബൈര്‍, കെ.സുനില്‍ കുമാര്‍, നൗഷാദ്, എം.ആബൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.