മൈജി ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

മൈജി ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി : മൈജിയുടെ ഏറ്റവും പുതിയ ഷോറൂമുകള്‍ അടിമാലിയിലും കട്ടപ്പനയിലും പ്രവര്‍ത്തനം തുടങ്ങി. കോവിഡ് മഹാമാരിയുടെ പശ്ചാത്തല ത്തില്‍ ഔപചാരിക ഉദ്ഘാടനം ഒഴിവാക്കി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഷോപ്പ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട. വിശാലമായ ഷോപ്പിംഗ് സൗകര്യമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്, ഡെസ്‌ക്ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട് ടീവി, വാച്ച്, എസി, ആക്‌സസറീസുകള്‍ തുടങ്ങി എല്ലാ ബ്രാന്റുകളുടെയും ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യമായ ശേഖരം മൈജിയിൽ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്കായി ഓഫറുകളും വിലക്കുറവും മറ്റു ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ മികച്ച വിലക്കുറവില്‍ സ്‌പെഷ്യല്‍ ആനുകൂല്യങ്ങളോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. എല്ലാവിധ ഫിനാന്‍സ് സൗകര്യങ്ങളും ഷോറൂമില്‍ ലഭ്യമാണ്. 0% ഫിനാന്‍സ്, കുറഞ്ഞ ഇ.എം.ഐ യില്‍ ലോണ്‍ സൗകര്യം എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് മികച്ച ഫിനാന്‍സ് സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം പ്രൊഡക്ടുകള്‍ക്ക് എല്ലാവിധ പ്രൊട്ടക്ഷനും മൈജി ഒരുക്കുന്നു. വിദഗ്ധ ടെക്‌നീഷ്യന്‍മാരുടെ കീഴില്‍ റിപ്പയര്‍, സര്‍വ്വീസ് സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *