നാദാപുരത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സംരംഭം ആരംഭിക്കാന്‍ രണ്ട് കോടി 30 ലക്ഷം രൂപയുടെ ലോണ്‍ വിതരണം ചെയ്തു

നാദാപുരത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സംരംഭം ആരംഭിക്കാന്‍ രണ്ട് കോടി 30 ലക്ഷം രൂപയുടെ ലോണ്‍ വിതരണം ചെയ്തു

നാദാപുരം: പിന്നോക്ക വികസന കോര്‍പറേഷനുമായി സഹകരിച്ച് നാദാപുരം കുടുംബശ്രീ സി.ഡി.എസ് രണ്ടുകോടി 30 ലക്ഷം രൂപ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 51 സംരംഭ ഗ്രൂപ്പുകള്‍ക്ക് ലോണ്‍ അനുവദിച്ചു നല്‍കി. നാല് ശതമാനം വാര്‍ഷിക പലിശക്കാണ് കുടുംബശ്രീ സംരംഭകര്‍ക്ക് ലോണ്‍ അനുവദിച്ചത് , പ്രതിമാസം തിരിച്ചടവ് സി.ഡി.സ് മുഖേനയാണ് നടത്തുക. ഏറ്റവും കൂടുതല്‍ തുക അനുവദിച്ച പതിമൂന്നാം വാര്‍ഡിലെ ഡയരക്ട് മാര്‍ക്കറ്റിങ് ബിസിനസ് നടത്തുന്ന ഉദയം ഗ്രൂപ്പിനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് അംഗങ്ങളായ സുനിത കെ.വി, ശോഭ എം.സി എന്നിവര്‍ക്ക് നല്‍കി ലോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു .

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, ജനിദ ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ , അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ , അക്കൗണ്ടന്റ് കെ.സിനിഷ , ഇന്റേണല്‍ ട്രെയിനി ഇ.എം അഞ്ജലി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ആകെ 356 കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ് ലോണ്‍ അനുവദിച്ചത്. 36 പ്രതിമാസ തവണകളായാണ് ലോണ്‍ തിരിച്ചടക്കേണ്ടത്. നാദാപുരം പഞ്ചായത്ത് സി.ഡി.എസ് ആദ്യമായാണ് അംഗങ്ങള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് ഒന്നിച്ചുള്ള ലോണ്‍ പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്ന് വാങ്ങുന്നത്. 51 കുടുംബശ്രീ സംരംഭം ഗ്രൂപ്പുകള്‍ക്കും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *