ന്യൂഡല്‍ഹി: പാകിസ്താനില്‍ പോയി കളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. 2023ലെ ഏഷ്യാകപ്പ് പാകിസ്താനില്‍ വച്ചാണ് നടക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ടീമിനെ പാകിസ്താനിലേക്ക് അയയ്ക്കുമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 18ന് നടക്കുന്ന ജനറല്‍ മീറ്റിങ്ങിന് മുന്‍പായി സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കിയ കുറിപ്പിലാണ് ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
2023ന്റെ രണ്ടാം പാദത്തിലാണ് ലോകകപ്പ് നടക്കുക. ദീര്‍ഘകാലമായി ഇന്ത്യ പാകിസ്താനില്‍ മത്സരം കളിച്ചിട്ടില്ല. ബി.സി.സി.ഐ ജനറല്‍ സെക്രട്ടറി ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.