ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന ഹൈന്ദവ വിഭാഗത്തിന്റെ ആവശ്യം വാരാണസി കോടതി തള്ളി. ശിവലിംഗത്തിന്റെ പഴക്കം തിരിച്ചറിയാനുള്ള കാര്‍ബണ്‍ ഡേറ്റിങ്ങിനുള്ള അപേക്ഷയാണ് കോടതി തള്ളിയത്. ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാല്‍, കാര്‍ബണ്‍ ഡേറ്റിങ്ങിന് അനുമതി നല്‍കുന്നത് വഴി അത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകും കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് സര്‍വേയും എന്ന് വാരാണസി കോടതി പറഞ്ഞു.
കഴിഞ്ഞ മാസം അഞ്ച് ഹരജിക്കാരില്‍ നാല് പേര്‍ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു.