കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഹിന്ദി പ്രചാര സഭയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാവേദി നടപ്പാക്കുന്ന ഹിന്ദി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. തളി കേരള ഹിന്ദി പ്രചാരസഭ ഹാളില്‍ പ്രിന്‍സിപ്പാള്‍ വിനുനീലേരിയുടെ അധ്യക്ഷതയില്‍ രാഷ്ട്രഭാഷാ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.കെ ഇരസില് ഉദ്ഘാടനം നിര്‍വഹിച്ചു. വൈ.പ്രിന്‍സിപ്പാള്‍ എന്‍.വിജയ, ഹിന്ദി വിദ്യാര്‍ഥികളായ മേഘ സന്തോഷ്, ഫരീറ, റിജോയ്, സിദ്ദിഖ് ഹസ്സന്, ഷിജിന് ശ്രീഷ് എന്നിവര്‍ സംസാരിച്ചു. ഹിന്ദിയിലൂടെ മാനവമൈത്രി എന്ന ലക്ഷ്യത്തോടെ ജില്ലയിലെ യു.പി, ഹൈസ്കൂള്‍ ക്ലാസുകളില്‍ ഹിന്ദി പ്രചാരസഭയുടെ വിവിധ കോഴ്സുകള്‍ 2023 ഒക്ടോബര്‍ 2 വരെ നടപ്പാക്കുന്നതാണെന്ന് രാഷ്ട്രഭാഷാവേദി ഭാരവാഹികള്‍ അറിയിച്ചു.