വഴിയോര ഭക്ഷണ പേക്കറ്റ് വിൽപനയും അനധികൃത കാറ്ററിങ്ങും നിർത്തലാക്കണം – എ കെ സി എ

കോഴിക്കോട് : വഴിയോരങ്ങളിൽ നടത്തുന്ന ഭക്ഷണ പേക്കറ്റ് വിൽപനയും, അനധികൃത കാറ്ററിങ്ങും അടിയന്തരമായി നിർത്തലാക്കണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ കെ സി എ) പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മൂവായിരത്തോളം മെമ്പർമാരുള്ള സംഘടനയിലെ ഭൂരിഭാഗം മെമ്പർമാരും ബാങ്ക് ലോണുകളെ ആശ്രയിച്ചാണ് കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നത്. കൊറോണക്കാലമായതിനാൽ 50 പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് മാത്രമേ ഭക്ഷണ വിതരണം ചെയ്യുവാൻ സർക്കാർ അനുവാദം ഉള്ളൂ. അതിനാൽ തന്നെ കാറ്ററിങ്ങ് മേഖലയിലെ തൊഴിലാളികൾ പ്രതിസന്ധി നേരിടുകയാണ്. ജീവനക്കാർക്ക് കൂലി കൊടുക്കുവാനും, വാടക നൽകുവാനും, കറന്റ് ബിൽ അടയ്ക്കുവാനും നിവർത്തിയില്ലാത്ത അവസ്ഥയാണിപ്പോൾ. ഈ സാഹചര്യത്തിൽ മറ്റു മേഖലകളിൽ ഉള്ള ജോലി നഷ്ടപ്പെട്ടവർ ടൗണുകളിലും, ഹൈവേകളിലും ഭക്ഷണം ഉണ്ടാക്കി വില കുറച്ച് വിൽക്കുകയാണ്. ഇത് അനുവദനീയമല്ല. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കച്ചവടങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ജീവിതം ആത്മഹത്യാപരമാവുമെന്നും (എ കെ സി എ) സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി പറഞ്ഞു.

പി. ഷാഹുൽ ഹമീദ് (സംസ്ഥാന സെക്രട്ടറി), സി.ജാഫറു സാദിഖ് (ജില്ലാ പ്രസിഡന്റ്), പ്രേംചന്ദ് വള്ളിൽ (ജില്ലാ ജനറൽ സെക്രട്ടറി), കെ.ബേബി (സംസ്ഥാന പ്രവർത്തക സമിതി അംഗം) എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *