കോഴിക്കോട് എന്‍.ഐ.ടി പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള (വിന്റര്‍ സെമസ്റ്റര്‍) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എന്‍.ഐ.ടി പി.എച്ച്.ഡി പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.വിവിധ സ്‌കീമുകള്‍:സ്‌കീം I: ഫുള്‍ ടൈം പി.എച്.ഡി ഡയരക്ട പി.എച്. ഡി (ബിടെക് ഡിഗ്രിക്ക്ശേഷം). JRF/UGC/NET/CSIR/ICSCSTE തുടങ്ങിയ ഗവണ്‍മെന്റ് ഫെല്ലോഷിപുകളുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.സ്‌കീം II: സെല്‍ഫ് സ്പോണ്‍സേര്‍ഡ് മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കീം III: വ്യവസായ സ്ഥാപനത്തില്‍ നിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗനൈസേഷനുകളില്‍ നിന്നോ ഫുള്‍ ടൈം സ്പോണ്‍സര്‍ഷിപ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.സ്‌കീം IV: കോഴിക്കോട് എന്‍.ഐ.ടിയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍/ ഫണ്ട് ചെയ്തു റീസെര്‍ച്ച് പ്രൊജെക്ടുകളില്‍ ജോലി ചെയ്യുന്ന റിസര്‍ച്ച് സ്റ്റാഫ് എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്‌കീം V: വ്യവസായ സ്ഥാപനത്തില്‍ നിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗനൈസേഷനുകളില്‍ നിന്നോ പാര്‍ട്ട് ടൈം പി.എച്.ഡി ചെയ്യാന്‍ താല്‍പര്യപെടുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം.

പി.എച്ച്.ഡി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന വകുപ്പുകളുടെ/സ്‌കൂളുകളുടെ വിശദാംശങ്ങള്‍

ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്‌സ്.

ബയോടെക്‌നോളജി, മെറ്റീരിയല്‍സ് സയന്‍സ്, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് സ്റ്റഡീസ്.

വ്യക്തിഗത വകുപ്പുകള്‍ /സ്‌കീമുകള്‍ നിഷ്‌കര്‍ഷിക്കുന്ന ബ്രാഞ്ച് /പഠന വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കീം 1 ല്‍ അപേക്ഷിക്കാവുന്നതാണ്. ഈ സ്‌കീമില്‍ തിരഞ്ഞെടുക്ക പെടുന്നവര്‍ക്ക് ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.

സ്‌കീംIIല്‍ തിരഞ്ഞെടുക്കപെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഫെലോഷിപ്പ് / സ്‌റ്റൈപ്പന്‍ഡ് ലഭിക്കില്ല. വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിന് ശേഷം പുറമെ നിന്നുള്ള ഫണ്ടിങ് നേടാന്‍ ശ്രമിക്കുകയോ, ലഭ്യമാണെങ്കില്‍ ഇന്റെര്‍ണല്‍
ഫണ്ടിങ് സ്‌കീമിലേക്ക് മാറുകയോ ചെയ്യാവുന്നതാണ്. അപേക്ഷ ഫീസ്: OPEN/EWS/OBC/PwD ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1,000 രൂപയും.
എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 10.11.2022 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nitc.ac.in സന്ദര്‍ശിക്കുക

 

Share

Leave a Reply

Your email address will not be published. Required fields are marked *