കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 22 വിനോദ സഞ്ചാര പദ്ധതികളുടെപ്രവൃത്തികളാണ് അവലോകനം ചെയ്തത്. പ്രവൃത്തികള്‍ വിലയിരുത്തി ജോയിന്റ് ഡയരക്ടര്‍ തലത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി മന്ത്രിക്കും ടൂറിസം ഡയരക്ടര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പൂര്‍ത്തീകരിക്കണം. വിനോദ സഞ്ചാര പരിപാലനം, ക്ലീനിങ് എന്നിവ ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ റദ്ദാക്കിയ പദ്ധതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, ടൂറിസം വകുപ്പ് ഡയരക്ടര്‍ പി.ബി നൂഹ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.