ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവങ്ങള്‍ക്ക് ശേഷിക്കെ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. പ്രസിഡന്റ് സ്ഥാനാര്‍ഥികളിലൊരാളായ ശശി തരൂരിനെ പാര്‍ലമെന്ററി സമിതി അധ്യക്ഷസ്ഥാനം നല്കി കോണ്‍ഗ്രസ്. ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ പേര് നിര്‍ദ്ദേശിച്ചു. ലോക്സഭയില്‍ കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐ.ടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് എ.ഐ.സി.സി തീരുമാനം.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണവേഗം കൂട്ടി തരൂരും ഖാര്‍ഗേയും. ഖാര്‍ഗെ ബിഹാര്‍ യു.പി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. ഉത്തര്‍പ്രദേശില്‍ തന്നെയാണ് തരൂരിന്റെയും പ്രചാരണ പരിപാടികള്‍. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ ഇല്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും പ്രചാരണത്തിനെത്തുന്ന ഖാര്‍ഗെയ്ക്ക് പി.സി.സികള്‍ വലിയ സ്വീകരണമാണ് ഒരുക്കുന്നത്. തരൂരിനോടുള്ള അവഗണന തുടരുകയാണ്.