കോവിഡ് വ്യാപനം : കൊച്ചിയിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

കൊച്ചി : കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൊച്ചിയിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.

രോഗ വ്യാപനം തടയുന്നതിന് കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മെട്രോ നഗരത്തില്‍ രോഗവ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകുമെന്നും, രോഗലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിലവില്‍ എറണാകുളം ജില്ലയില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മാര്‍ക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്നും.  എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് ഉറപ്പാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

രോഗലക്ഷണമുള്ളവര്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കണമെന്നും ഇത് മറച്ച്‌ വയ്ക്കുന്നത് കാര്യങ്ങള്‍ ഗുരുതരമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *