മേപ്പയ്യൂര്‍: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേക്ക് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. സര്‍വേയുടെ ഉദ്ഘാടനം 14ാം വാര്‍ഡിലെ പുലപ്രക്കുന്ന് കോളനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. സര്‍വേ സംഘങ്ങള്‍ വീട് സന്ദര്‍ശിച്ച് നിരക്ഷരരുടെ വിവരങ്ങളെടുക്കും. ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രേരക് കെ.കെ ബാബു പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കണ്‍വീനര്‍ ശശി വരവീണ, വിജി, രതീഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം പി.പ്രകാശന്‍ സ്വാഗതവും പ്രേരക് എം.സൗമിത്രി നന്ദിയും പറഞ്ഞു.