കണ്ണൂര്‍: സി.പി.എമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്പറേഷന്. പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിനാണ് കോര്പറേഷന് പിഴ ചുമത്തിയത്. 47000 രൂപയാണ് പിഴയായി ചുമത്തിയത്. ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറും റാലിക്കും ഉപയോഗിച്ച ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോര്പറേഷന് യോഗത്തില്‍ 47,000 രൂപ പിഴയീടാക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നതിനായി സി.പി.എം കരുതല്‍ നിക്ഷേപമായി നല്കിയ 25000 രൂപ തിരിച്ചു നല്‍കേണ്ടതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. പിഴയിനത്തില്‍ ബാക്കിയുള്ള തുക എഴുതി തള്ളാനുമാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പിഴയീടാക്കാനുള്ള തീരുമാനം.