നൈസി ആന്റ് യാസീൻ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് ടി.വി നൽകി

കോഴിക്കോട് : ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സി ആന്റ് എച്ച് ഗ്ലോബലിന്റെ പേരിൽ നൈസി ആന്റ് യസീൻ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്കാണ് ടി.വി നൽകിയത്.

കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വച്ച് നൈസി ആന്റ് യസീൻ ഫൗണ്ടേഷന്റെ ഒഫീഷ്യൽ ലോഞ്ച്  നിർവഹിക്കപ്പെട്ടു.

ഡോ.എം.കെ.മുനീർ (രക്ഷാധികാരി ), നൈസി നവാസ് (എക്സിക്യൂട്ടീവ് ചെയർപേഴ്സൺ), എം.വി.അൻജഷ് (ഓപ്പറേഷൻസ് ഹെഡ്, സി ആന്റ് എച്ച് കാലിക്കറ്റ് ), നവാസ് പൂനൂർ (കോ ചെയർമാൻ) എന്നിവർ സംസാരിച്ചു.

യു. എ. ഇ, ഖത്തർ, ഒമാൻ, സൗദി, ബഹ്റൈൻ, മലേഷ്യ എന്നിവിടങ്ങളിലാണ് ക്ലീൻ ആന്റ് ഹൈജീൻ സെന്റർ പ്രവർത്തിക്കുന്നത്. വൃത്തിയും ശുചിത്വവും എന്ന സന്ദേശവുമായി 2005 ൽ തുടങ്ങിയ സ്ഥാപനം സാമൂഹ്യ സേവന രംഗത്തും സജീവമാണ്. കോവിഡ് പ്രതിസന്ധിയിൽ ഗൾഫിലും, തമിഴ്നാട്ടിലും, കേരളത്തിലും ഫൗണ്ടേഷൻ പ്രവർത്തനം നടത്തിയിരുന്നു.

 

    • നൈസി ആന്റ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്ന ചടങ്ങിൽ ഡോ.എം.കെ.മുനീർ സംസാരിക്കുന്നു. നൈസി നവാസ് (എക്സിക്യൂട്ടീവ് ചെയർപേഴ്സൺ), എം.വി.അൻജഷ് (ഓപ്പറേഷൻസ് ഹെഡ്, സി ആന്റ് എച്ച് കാലിക്കറ്റ് ), നവാസ് പൂനൂർ (കോ ചെയർമാൻ) എന്നിവർ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *