അനു ചാക്കോ
പട്‌ന : കേരളത്തിൽ നിന്ന് ആർജെഡി ദേശീയ സെക്രട്ടറിയായി അനു ചാക്കോയെ നിയമിച്ചു. ആർജെഡി ദേശീയ നിർവാഹക സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടി വിട്ട സെക്രട്ടറി ജനറൽ കമർ ആലമിനു പകരം അബ്ദുൾ ബാരി സിദ്ധിഖിയെ സെക്രട്ടറി ജനറലാക്കി. മുതിർന്ന നേതാക്കൾ പാർട്ടി വിട്ടതിനെ തുടർന്നാണ് പാർട്ടി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് പുനഃസംഘടന നടത്തിയത്. ദേശീയ സെക്രട്ടറി ചുമതലക്കൊപ്പം കേരള സംസ്ഥാന പ്രസിഡന്റ് സ്ഥാനവും അനു ചാക്കോ വഹിക്കും.