‘ഖല്‍ബിലെ ഖത്തര്‍’ പുസ്തകം പ്രകാശനം ചെയ്തു

‘ഖല്‍ബിലെ ഖത്തര്‍’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: ഡോ. മുഹമ്മദ് അഷ്‌റഫ് രചിച്ച ‘ഖല്‍ബിലെ ഖത്തര്‍’ പുസ്തകം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, പ്രശസ്ത ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞിലക്ക് നല്‍കി പ്രകാശനം ചെയ്തു. ഫുട്‌ബോള്‍ രംഗത്ത് കേരളത്തിന്റെ പിറകോട്ട് പോക്ക് പരിശോധിക്കപ്പെടണമെന്നദ്ദേഹം പറഞ്ഞു. കോഴിക്കോടിന് ഫുട്‌ബോളിനുണ്ടായ പ്രതാപം തിരിച്ചു പിടിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രഭാതം എഡിറ്റര്‍ ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. പി.പി അബൂബക്കര്‍ പുസ്തക പരിചയം നടത്തി. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ ആശംസ നേര്‍ന്നു. കെ.ബാബുരാജ് സ്വാഗതവും മുഷ്ത്താഖ് ടി.പി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *