മരത്തംകോട് സ്‌കൂളില്‍ ജനജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മരത്തംകോട് സ്‌കൂളില്‍ ജനജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മരത്തംകോട്: എം.പി.എം.യു.പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാന പ്രകാരം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശം തത്സമയം ശ്രവിക്കുവാന്‍ അവസരമൊരുക്കിയിരുന്നു. കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുരുഷോത്താമ്മന്‍ ജനജാഗ്രതാസമിതിയുടേയും ലഹരിവിമുക്ത കേരളം പരിപാടിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അധ്യാപിക പി.ശ്രീദേവി, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന , എം.പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ.ധന്യ, പഴഞ്ഞി സി.എച്ച്.സി നഴ്‌സ് ലത, അദ്ധ്യാപകരായ റവ.ഫാദര്‍ സജി കുളങ്ങാട്ടില്‍, പി. ലൈലിക, യു.ടി ഷീജ, പി.എം ശൈലജ, സി.എം സീനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *