പാലക്കാട്: വടക്കഞ്ചേരി ബസ്സപകടത്തില്‍ ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യക്ക് കേസെടുത്തു. ഡ്രൈവര്‍ ജോമോന് പത്രോസിന്റെ രക്തസാംപിളെടുത്ത് പരിശോധനക്ക് അയയ്ച്ചു. കൂടാതെ ഡ്രൈവറുടെ മുന്‍കാല പശ്ചാത്തലം അന്വേഷിക്കുമെന്നും ആലത്തൂര്‍ ഡിവൈ.എസ്.പി പറഞ്ഞു. ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.
പാലക്കാട് വടക്കാഞ്ചേരിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ ബുധന്‍ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്.