സംഗീത പ്രതിഭകളെ അനുമോദിച്ചു

സംഗീത പ്രതിഭകളെ അനുമോദിച്ചു

മാഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ളവേര്‍സ് ടോപ്പ് സിംഗര്‍ ശ്രീനന്ദ് വിനോദിനേയും, പൂമരം റിയാലിറ്റി ഷോ വിന്നര്‍ കൃഷ്ണ ദിലീപിനേയും തപസ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അനുമോദിച്ചു. അലംകൃത വാഹനത്തില്‍ സംഗിത പ്രതിഭകളെ പഞ്ചവാദ്യങ്ങളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെയാണ് യു.ജി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് എസ്.പി ഉപഹാരവും പൊന്നാടയും സമര്‍പ്പിച്ചു. മാനേജിങ്ങ് ഡയരക്ടര്‍ അജിത് വളവില്‍ അധ്യക്ഷത വഹിച്ചു. സജിത് നാരായണന്‍, ഗായകന്‍ എം.മുസ്തഫ മാസ്റ്റര്‍, സംസാരിച്ചു. പ്രദീപ് പത്മനാഭന്‍ സ്വാഗതവും രാജേഷ് വി. ശിവദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേളയുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *