കോഴിക്കോട്: മുബഷീറ മൊയ്തു രചിച്ച ‘ജീവിതത്തിന്റെ ശമനതാളം’ പുസ്തകം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം മേധാവി ഡോ.അജയകുമാര്‍, മൊയ്തു മലബാറിക്ക് നല്‍കി പ്രകാശനം ചെയ്തു. കാന്‍സറിനെ അസാധ്യമായ മനക്കരുത്തുക്കൊണ്ട് കീഴ്‌പ്പെടുത്തിയ മുബഷീറയുടെ ജീവിതം സമൂഹത്തിനാകെ പ്രചോദനമാണെന്നദ്ദേഹം പറഞ്ഞു. അജയ്.പി മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹുദവി അധ്യക്ഷത വഹിച്ചു. ഡോ.ഫാത്തിമ അസ്‌ല പുസ്തക പരിചയം നടത്തി. കാസിം ദാരിമി, വിജയന്‍(ട്രോമകെയര്‍), ഡോ.എന്‍.എ.എം അബ്ദുള്‍ ഖാദിര്‍ ആശംസകള്‍ നേര്‍ന്നു. മുബഷീറ മൊയ്തു മറുമൊഴി നടത്തി. ഒരു രോഗിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയും കരുത്തും പകരാന്‍ കഴിയുന്നത് ഡോക്ടര്‍മാര്‍ക്കാണെന്നും ഡോ.അജയകുമാറിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്നും മുബഷീറ പറഞ്ഞു. ബുക്ക്പ്ലസ് മാനേജിങ് എഡിറ്റര്‍ ഷാഫി ഹുദവി സ്വാഗതവും സൈനുദ്ദീന്‍ മാലൂര്‍ നന്ദിയും പറഞ്ഞു. ബുക്ക്പ്ലസാണ് പ്രസാധകര്‍.