അത്തോളി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി അത്തോളി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. സ്‌കൂളിലെ 8, 9 ക്ലാസുകളിലെ തിരഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികളാണ് ഫ്‌ളാഷ് മോബില്‍ അണിനിരന്നത്. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എം ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.എം അജിത കുമാരി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ കെ.ഫൈസല്‍, അധ്യാപകരായ വിനീത ലക്ഷ്മി, കെ.എം മണി, എന്‍. ശ്രീരഞ്ജിനി, എക്‌സെസ് ജീവനക്കാരി പി.അഖില എന്നിവര്‍ സംസാരിച്ചു.9 എ ക്ലാസിലെ എ.എസ് അശ്വിനിയുടെ നേതൃത്വത്തില്‍ 20 കുട്ടികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. സ്‌കൂളിലെ ബി.എഡ് ട്രെയിനികളായ എസ്.അഞ്ജലി, എന്‍. നിയതി , കെ. അലീഷ എന്നിവരാണ് പരിശീലകര്‍.