കരിയര്‍ ഓറിയന്റഡ് ശില്‍പ്പശാല ഒമ്പതിന്

കരിയര്‍ ഓറിയന്റഡ് ശില്‍പ്പശാല ഒമ്പതിന്

കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റും ലിയോ ക്ലബ് ഓഫ് കാലിക്കറ്റും സിവില്‍ സര്‍വീസ് രംഗത്തെ പ്രമുഖരുമായ എന്‍ലൈറ്റ് ഐ.എ.എസുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷക്കും പി.എസ്.സി, കെ.എ.എസ് പരീക്ഷകള്‍ക്കുമുള്ള തയ്യാറെടുപ്പുകളെ പറ്റിയുള്ള കരിയര്‍ ഓറിയന്റഡ് ശില്‍പ്പശാലയും സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരിശീലനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ആറ് മാസം നീളുന്ന സൗജന്യ ഫൗണ്ടേഷന്‍ ക്ലാസുകളുടെ ഉദ്ഘാടനവും ഒമ്പതിന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് സബ്കളക്ടര്‍ സെല്‍സാസിനി.വി ഐ.എ.എസ്, വിഷ്ണുരാജ്.പി ഐ.എ.എസ്( സബ് കളക്ടര്‍, കൊച്ചി) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉദ്ഘാടകരുമായി സംവദിച്ച് സംശയ ദുരീകരണത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. സൗജന്യ ഫൗണ്ടേഷന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 7994433130 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് കാലിക്കറ്റ് പ്രസിഡന്റ് പ്രണബ്.സി, സെക്രട്ടറി ഉദയാരാജ്.പി, സത്യനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *