ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ സമയം ഒരു കുട്ടിക്ക് ജന്മം നല്‍കുമ്പോഴാണ്: പേളി മാണി

ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ സമയം ഒരു കുട്ടിക്ക് ജന്മം നല്‍കുമ്പോഴാണ്: പേളി മാണി

കോഴിക്കോട്: ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ഒരു കുട്ടിക്ക് ജന്മം നല്‍കുന്ന സന്ദര്‍ഭമാണെന്ന് നടിയും അവതാരകയുമായ പേളി മാണി. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (ഒ.ബി.ജി.വൈ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ ജീവിതത്തിലെയും മഹനീയ സന്ദര്‍ഭമായിരുന്നു കുഞ്ഞിനെ ജന്മം നല്‍കിയത്. ആശുപത്രികള്‍ ദൈവികമായ ഇടമാകുന്നത് ഇത്തരം സാഹചര്യത്തിലാണ്. നേരില്‍ കണ്ടപ്പോള്‍ മേയ്ത്രയിലും ദൈവികത്വം അനുഭവിച്ചതായി പേളി മാണി പറഞ്ഞു.

സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും സമഗ്രമായ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സെന്ററിന് വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകള്‍, ഒബ്സ്റ്റട്രീഷ്യന്‍മാര്‍, നിയോനാറ്റോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. സ്ത്രീകളുടെയും നവജാതശിശുക്കളുടെയും പൊതുവായ ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണമായ പ്രസവചികിത്സ, ഗൈനക്കോളജിക്കല്‍ പരിചരണം വരെയുള്ള എല്ലാ അത്യാധുനിക സ്പെഷ്യാലിറ്റി സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാകും.

കൗമാരക്കാരുടെ ആരോഗ്യം, റിപ്രൊഡക്ടീവ് മെഡിസിന്‍, പ്രീനാറ്റല്‍-പ്രിവന്റീവ് ഹെല്‍ത്ത് പ്രോഗ്രാമുകള്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭ പരിചരണങ്ങളും പ്രസവവും, ആര്‍ത്തവവിരാമ പരിചരണം, വന്ധ്യതാ പരിഹാരങ്ങള്‍ തുടങ്ങി വിശാലമായ സേവനങ്ങളാണ് കേന്ദ്രത്തിലൂടെ ലഭ്യമാകുക. ഹോസ്പിറ്റലിന്റെയും കെ.ഇ.എഫ് ഹോള്‍ഡിങ്‌സിന്റെയും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ , ഹോസ്പിറ്റല്‍ ഡയരക്ടറും ചീഫ് സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍, മേയ്ത്ര ഹോസ്പിറ്റല്‍ ഡയരക്ടര്‍ ശബാന ഫൈസല്‍, ഗൈനക്കോളജിയുടെ മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.അരുണ മേനോന്‍, ഡോ. സന്ധ്യ പ്രദീപ്, ഡോ. രേഷ്മ റഷീദ്, ഡോ. സുലോചന.കെ, ഡോ. പി.എന്‍ അജിത, ഡോ. നേത്ര.എം, ഡോ. തനൂജ, ഡോ. മുഹമ്മദ് ഹുനൈസ്, ഡോ. മുഹ്‌സിന്‍ സി.വി, ഡോ. ജാസിര്‍ ഉസ്മാന്‍ നിയോനാറ്റോളജിസ്റ്റായ ഡോ. ആന്റോ ഫെര്‍ഡിന്‍ വി.യും സംസാരിച്ചു. പി.കെ അഹമ്മദ് സന്നിഹിതനായി.

Share

Leave a Reply

Your email address will not be published. Required fields are marked *