കോഴിക്കോട്: എസ്.കെ പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിലെ ചുമരുകളില്‍ ഒരു ദേശത്തിന്റെ കഥ എന്ന നോവലിലെ ഏതാനും ഭാഗങ്ങള്‍ ചുമര്‍ ചിത്രാവിഷ്‌കാരം നടത്തിയതിന്റെ ഉദ്ഘാടനം ഒമ്പതിന് ഞായര്‍ രാവിലെ ഒമ്പത് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. മ്യൂറല്‍ പെയിന്റിങ് വിഭാഗം അധ്യാപകന്‍ കെ.ആര്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചിത്രരചനയില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരം കോര്‍പറേഷന്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി.ദിവാകരനും സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ടി.രനീഷും നിര്‍വഹിക്കും. എസ്.കെ പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി രാമചന്ദ്രന്‍, കെ.ആര്‍ ബാബുവിനെ ആദരിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.ചന്ദ്രന്‍ മാസ്റ്റര്‍, സുമിത്ര ജയപ്രകാശ്, പൂനൂര്‍ കെ.കരുണാകരന്‍ ആശംസകള്‍ നേരും. ഡോ.ധന്യാ പ്രദീപ് ക്യാമ്പ് അവലോകനം നടത്തും. റിട്ട. ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് കോളേജിയറ്റ് എജ്യുക്കേഷന്‍ പ്രൊഫ. പി.പി സുധാകരന്‍ വിശിഷ്ടാതിഥിയായിരിക്കും.
എസ്.കെ കവിത ആലാപനം മീരാ പ്രേമാനന്ദന്‍ നിര്‍വഹിക്കും. എസ്.കെ പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി പി.എം.വി പണിക്കര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ഇ.ജയരാജന്‍ നന്ദിയും പറയും. സാംസ്‌കാരിക കേന്ദ്രത്തിലെ മ്യൂറല്‍ പെയിന്റിങ് വിഭാഗത്തിലെ പഠിതാവായിരുന്ന സെറീന സുധാകരന്റെ ഓര്‍മ നിലനിര്‍ത്തുവാന്‍, മ്യൂറല്‍ പെയിന്റിങ് വിഭാഗം അധ്യാപകന്‍ കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 45 കലാകാരന്മാര്‍ മൂന്നുമാസം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.