മികച്ച ഡോക്ടർമാർക്കുള്ള ഐഎംഎ പുരസ്കാരം പ്രഖ്യാപിച്ചു

കോഴിക്കോട് : ഐഎംഎ കോഴിക്കോട് മികച്ച ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. പി. എം.നിർമൽ ചന്ദ്രൻ (മുൻ സുപ്രണ്ട്, ബീച്ച് ആശുപത്രി), ഡോ.രാജരത്നം കൃഷ്ണൻ (മുൻ പ്രഫസർ, ഗവ.മെഡിക്കൽ കോളേജ്), ഡോ.പി.എൻ.അജിത                (സീനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ,ആസ്റ്റർ മിംസ്), ഡോ.കെ.പി.ബാലകൃഷ്ണൻ (സീനിയർ കൺസൽറ്റന്റ്, ബി.കെ.സ്റ്റാർ കെയർ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർക്കാണ് പുരസ്കാരം.

കോവിഡിനെതിരെ പൊരുതുന്നതിൽ പോലീസിന്റെ മികവ് കണക്കിലെടുത്ത് സിറ്റി കമ്മീഷണർ എ.വി.ജോർജിന് പ്രത്യേക പുരസ്കാരം നൽകും.

ഓൺലൈനായി നടത്തുന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ ഐഎംഎ സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്, സെക്രട്ടറി ഡോ.ഗോപികുമാർ തുടങ്ങിയവർ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *