എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

വട്ടക്കിണര്‍: ഗ്രീന്‍ സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി. വിജയഗോപാലന്‍ അധ്യക്ഷത വഹിച്ചു. രമ്യസന്തോഷ് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ മാലിന്യബോധവല്‍ക്കരണം നടത്തി.
ലൈഗു, ഡോ: ദിവാന്‍, കെ.ഹാരിസ്, ഫൗസിയ ഉമ്മര്‍കോയ, പി.ആദം ആശംസകള്‍ നേര്‍ന്നു. സി.പി.എം അബ്ദുറഹിമാന്‍ സ്വാഗതവും മിനികിഷോര്‍ നന്ദിയും പറഞ്ഞു. ഉപഹാരജേതാക്കള്‍ മറുമൊഴി നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *