സംസ്ഥാനത്ത് കൊവിഡ് കൂടുന്നു: പരിശോധന നടത്തണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

സംസ്ഥാനത്ത് കൊവിഡ് കൂടുന്നു: പരിശോധന നടത്തണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കൊവിഡ് വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. കൊവിഡ് ബാധിതരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കൊവിഡ് പരിശോധന വീണ്ടും ശക്തമാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 336 കൊവിഡ് മരണമാണ് സെപ്റ്റംബറില്‍ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വൈറല്‍ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികില്‍സയ്ക്കെത്തുന്നത്. ഇന്നലെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 12443 പേരാണ്. 670 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേര്‍ കൊവിഡ് ചികില്‍സയിലുണ്ട്. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കേരളത്തിലാണ് മാസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ അസാധാരണ വര്‍ധനയുണ്ടായിരിക്കുന്നത്്. ഓണത്തിന് ശേഷമാണ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായത്. പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാല്‍ യഥാര്‍ഥ ചിത്രം പുറത്തുവരുന്നില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *