ജ്യോതിഷം പാഠ്യവിഷയമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണം: ബേപ്പൂര്‍ മുരളീധര പണിക്കര്‍

ജ്യോതിഷം പാഠ്യവിഷയമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണം: ബേപ്പൂര്‍ മുരളീധര പണിക്കര്‍

കോഴിക്കോട്: ജ്യോതിഷം പാഠ്യ വിഷയമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്ന് ബേപ്പൂര്‍ മുരളീധര പണിക്കര്‍. പണിക്കര്‍ സര്‍വീസ് സൊസൈറ്റി (കണിയാര്‍ ട്രസ്റ്റ് ) യുടെ ആഭിമുഖ്യത്തില്‍ ലോക ജ്യോതി ശാസ്ത്ര ദിനാചരണവും ജ്യോതിഷ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡില്‍ ജ്യോതിഷ പണ്ഡിതര്‍ക്ക് അംഗത്വം നല്‍കണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഹാര പൂജയുടെ തുക കുത്തനെ കൂട്ടിയത് ഭക്തജനങ്ങളെ കൊള്ളയടിക്കുന്നത് തുല്യമാണ്. കൂട്ടിയ വര്‍ധനവ് പിന്‍വലിക്കണമെന്ന് മുരളീധര പണിക്കര്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ഥിച്ചു. വ്യാജ ജ്യോതിഷികളെ തിരിച്ചറിയാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിഷ സഭ ചെയര്‍മാന്‍ വിജീഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൂലയില്‍ മനോജ് പണിക്കര്‍, ഇ.എം രാജമണി, കമലം ആര്‍. പണിക്കര്‍, ദേവരാജന്‍ തച്ചറക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *