മാസപ്പിറവി ദർശനം മുസ്ലിം സമൂഹം പ്രമാണങ്ങളിലേക്ക് മടങ്ങണം  വിസ്ഡം പഠന സെമിനാർ

മാസപ്പിറവി ദർശനം മുസ്ലിം സമൂഹം പ്രമാണങ്ങളിലേക്ക് മടങ്ങണം വിസ്ഡം പഠന സെമിനാർ

കോഴിക്കോട്: മാസപ്പിറവി ദർശനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ അവസാനിപ്പിക്കാൻ പ്രമാണങ്ങളിലേക്ക് മടങ്ങുകയാണ് മുസ്ലീം സമൂഹത്തിന്റെ അടിസ്ഥാന ബാധ്യതയെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി ‘മാസപ്പിറവി: കാഴ്ചയും കാഴ്ച്ചപ്പാടും’ എന്ന വിഷയത്തിൽ കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ഏകദിന പഠന സെമിനാറിൽ അഭിപ്രായപ്പെട്ടു.
ശാസ്ത്രീയമായ കണ്ടെത്തലുകളെ മാത്രം മാനദണ്ഡമാക്കുകയും ഇസ്ലാമിക പ്രമാണങ്ങളെ അവഗണിക്കുകയും ചെയ്യുന്നതാണ് മാസപ്പിറവി വിഷയത്തിൽ വിവാദങ്ങൾക്കും അനൈക്യത്തിന്നും കാരണമാകുന്നതെന്നും ആരാധനകളും അനുഷ്ഠാന കർമ്മങ്ങളും ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയാണ് എന്നത് കൊണ്ട് മാസപ്പിറവി വിഷയത്തിൽ സാമൂഹിക ഐക്യം സൃഷ്ടിക്കാവുന്ന വിധം ഐക്യത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ മുസലിം സംഘടനകൾ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
പരസ്പര സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശങ്ങൾ കൈമാറേണ്ട ഊഷ്മളമായ ആഘോഷ ദിനങ്ങൾ മാസപ്പിറവി വിവാദങ്ങൾകൊണ്ട് അകൽച്ചകൾ സൃഷ്ടിക്കുന്നതും സന്തോഷം കെടുത്തുന്നതും ഒട്ടും ഭൂഷണമല്ല. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, പ്രൊഫ. ഹാരിസ്ബ്നു സലീം, പി.ഒ ഉമർ ഫാറൂഖ് തിരൂരങ്ങാടി, അബ്ദുൽ മാലിക് സലഫി മൊറയൂർ, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന:സെക്രട്ടറി ടി.കെ അശ്റഫ്, കെ. സജ്ജാദ്, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജന:സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ശമീൽ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *