എസ് എസ് എൽ സി ക്ക് 98.82 ശതമാനം വിജയം

തിരുവനന്തപുരം : എസ്‌ എസ്‌ എൽ സി 2020 പരീക്ഷയിൽ 98.82 ശതമാനം വിജയം. 4.2 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 പേരാണ്.

കഴിഞ്ഞ വർഷത്തേക്കാൾ 0.71 ശതമാനം കൂടുതല്‍ പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി . 41906 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്

www.prd.kerala.gov.in, https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

എസ്‌ എസ്‌ എൽ സി (എച്ച്‌ഐ) ഫലം https://sslchiexam.kerala.gov.in ലും         ടി എച്ച്‌ എസ്‌ എൽ സി (എച്ച്‌ഐ) റിസൽട്ട് https://thslchiexam.kerala.gov.in ലും ടി എച്ച്‌ എസ്‌ എൽ സി റിസൽട്ട് https://thslcexam.kerala.gov.inലും എ എച്ച്‌ എസ്‌ എൽ സി റിസൽട്ട് https://ahslcexam.kerala.gov.in ലും ലഭിക്കും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പിആർഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.

Share

Leave a Reply

Your email address will not be published. Required fields are marked *